04:20am 13 November 2026
NEWS
പുത്തൻ എസി ശ്രേണിയുമായി പാനസോണിക് ലൈഫ് സൊല്യൂഷൻസ് ഇന്ത്യ
06/03/2026  07:55 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
പുത്തൻ എസി ശ്രേണിയുമായി പാനസോണിക് ലൈഫ് സൊല്യൂഷൻസ് ഇന്ത്യ

കൊച്ചി : ഇന്ത്യയിലെ കഠിനമായ കാലാവസ്ഥയെ നേരിടാൻ പ്രത്യേകം രൂപകൽപ്പന ചെയ്ത റെസിഡൻഷ്യൽ എയർ കണ്ടീഷണർ ശ്രേണി പുറത്തിറക്കി പാനസോണിക് ലൈഫ് സൊല്യൂഷൻസ് ഇന്ത്യ (പിഎൽഎസ്ഐഎൻഡി). മികച്ച  പ്രകടനം, ഊർജക്ഷമത, സ്മാർട്ട് സാങ്കേതികവിദ്യ എന്നിവ സംയോജിപ്പിച്ച 57 പുതിയ മോഡലുകൾ കമ്പനിയുടെ 2026 പോർട്ട്‌ഫോളിയോയിൽ ഉൾപ്പെടുന്നു. സാങ്കേതികവിദ്യയിലെയും നിർമ്മാണത്തിലെയും തുടർച്ചയായ നിക്ഷേപങ്ങൾ അടിസ്ഥാനമാക്കി 2028 സാമ്പത്തിക വർഷത്തോടെ എയർ കണ്ടീഷണർ ഉൽപ്പാദനം ഏകദേശം 2 ദശലക്ഷം യൂണിറ്റായി ഉയർത്തുക എന്നതാണ് കമ്പനിയുടെ പ്രധാന  ലക്ഷ്യം.

ഡസ്റ്റ്ബസ്റ്റർ ടെക്നോളജി പുതിയ ശ്രേണിയിലെ പ്രധാന സവിശേഷത യാണ്. ഔട്ട്ഡോർ യൂണിറ്റിൽ നിന്ന് പൊടി സ്വയമേ പുറത്തേക്കൊഴുക്കുന്ന “ഓട്ടോ റിവേഴ്സ്-ഫ്ലോ” ഫാൻ സംവിധാനമാണ് ഇത്. ഇതിലൂടെ സ്ഥിരതയുള്ള തണുപ്പിക്കൽ, മികച്ച കാര്യക്ഷമത, ദീർഘകാല ഈട് എന്നിവ ഉറപ്പാക്കുന്നു.

“ദ്രുതഗതിയിലുള്ള  നഗരവൽക്കരണവും കഠിനമായ കാലാവസ്ഥയും ഇന്ത്യയിലെ എയർ കണ്ടീഷനിംഗ് വിപണിയെ ദിനംപ്രതി മാറ്റുകയാണ്. 2026 ആർഎസി നിരയിലൂടെ കൂടുതൽ കാര്യക്ഷമവും പ്രതിരോധ ശേഷിയുള്ളതുമായ എയർ കണ്ടീഷണറുകൾ അവതരിപ്പിക്കുകയാണ് ഞങ്ങൾ, പാനസോണിക് എച്ച് വി എസി & സിസി ഇന്ത്യ മാനേജിംഗ് ഡയറക്ടർ ശ്രീ. ഹിരോകാസു കമോഡ പറഞ്ഞു.  മാത്രമല്ല 2028 സാമ്പത്തിക വർഷത്തോടെ എസി ഉൽപ്പാദനം ഏകദേശം 2 ദശലക്ഷം യൂണിറ്റായി ഉയർത്തുകയാണ് കമ്പനിയുടെ പ്രധാന  ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

5-സ്റ്റാർ, 4-സ്റ്റാർ, 3-സ്റ്റാർ ഇൻവെർട്ടർ മോഡലുകൾ ഉൾക്കൊള്ളുന്നതാണ് 2026 പോർട്ട്‌ഫോളിയോയിലുള്ള എസികൾ. പ്രീമിയം ശ്രേണിയിൽ ഡാർക്ക് ഗ്രേ, ക്രോം ഡെക്കോ നിറങ്ങളിലുള്ള അമേസ് ഫേസിയ ഡിസൈൻ അവതരിപ്പിച്ചിരിക്കുന്നു. ₹32,490 മുതൽ വില ആരംഭിക്കുന്ന ഈ നിര പ്രധാന റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ, പ്രമുഖ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ, പാനസോണിക് ബ്രാൻഡ് ഷോപ്പുകൾ എന്നിവിടങ്ങളിൽ ലഭ്യമാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img